'പിണറായി വിജയനെതിരായ വിമര്‍ശനങ്ങള്‍ തെറ്റായിരുന്നു, കണ്ട് മാപ്പ് പറയണം'; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

'പിണറായി വിജയനെതിരായ വിമര്‍ശനങ്ങള്‍ തെറ്റായിരുന്നു, കണ്ട് മാപ്പ് പറയണം'; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പിണറായി വിജയനെ കണ്ട് ക്ഷമപറയണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇടതുപക്ഷ സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായി വിജയനെതിരെ താന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മിക്കതും തെറ്റായിരുന്നുവെന്നും, മുതലാളിത്വത്തിന്റെ ദത്തുപുത്രനല്ലെന്ന് പിണറായി തെളിയിച്ചുവെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

ഇത്രയും നല്ലൊരു മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല, ഇ.എം.എസിനേക്കാള്‍ മിടുക്കനാണ് പിണറായി. ജീവിതത്തിന്റെ അവസാന സായാഹ്നങ്ങളില്‍ പിണറായിയെ ഒന്ന് കാണണമെന്നാണ് ആഗ്രഹമെന്നും തനിക്ക് തെറ്റ് പറ്റിയ കാര്യം പിണറായിയെ അറിയിക്കണമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ 30 വര്‍ഷമായിട്ട് വളരെ അടുത്ത് അറിയുന്ന ആളുകളാണ് ഞങ്ങള്‍. ഇടക്കാലത്ത് ചില അഭിപ്രായ വ്യത്യാസങ്ങളുമുള്ളതിനാല്‍ കണ്ടിട്ടില്ല. ഏറ്റവും പ്രിയപ്പെട്ട നേതാവായാണ് പിണറായി വിജയനെ കാണുന്നത്. പിണറായി വിജയനോട് ക്ഷമ ചോദിക്കും. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് യാത്രയാകണമെന്നാണ് ആഗ്രഹമെന്നും, ഇടതുപക്ഷത്തിന് കേരളത്തില്‍ തുടര്‍ ഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തിലാണ് 96കാരനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

Berlin Kunjananthan Nair Says He Wants To Apologize To Pinarayi Vijayan

Related Stories

No stories found.
logo
The Cue
www.thecue.in