'വളരെ ചെറിയ സൂചി, യാതൊരു പ്രശ്‌നവുമില്ല സുഖകരമായ അനുഭവം'; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഡോ.ജോസ് ചാക്കോ പെരിയപ്പുറം

'വളരെ ചെറിയ സൂചി, യാതൊരു പ്രശ്‌നവുമില്ല സുഖകരമായ അനുഭവം'; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഡോ.ജോസ് ചാക്കോ പെരിയപ്പുറം

കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് സുഖകരമായ അനുഭവമായിരുന്നുവെന്ന് വാക്‌സിന്‍ സ്വീകരിച്ച ഡോ.ജോസ് ചാക്കോ പെരിയപ്പുറം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ.ജോസ് ആയിരുന്നു. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'വളരെ പരിശീലനം ലഭിച്ച നഴ്‌സിങ് സ്റ്റാഫാണ് എടുത്തത്, ഒരു പ്രശ്‌നവും ഉണ്ടായില്ല. വളരെ ചെറിയ സൂചിയാണ്. ഉള്ളിലേക്ക് കയറുന്നത് പോലും അറിയുന്നില്ല. സുഖകരമായ അനുഭവമാണ്', ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ആദ്യ വാക്‌സീനുകള്‍ എടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ വിതരണം വ്യാപിപ്പിക്കും. 125 സ്വകാര്യ ആശുപത്രികളും 129 സര്‍ക്കാര്‍ ആശുപത്രികളും അടക്കം ആകെ 260 വാകിസിനോഷന്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ ഇതിനായി കണ്ടെത്തിയിരിക്കുന്നത്.

Dr Jose Chacko Periyappuram About Covid Vaccination

Related Stories

No stories found.
logo
The Cue
www.thecue.in