സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി; പരമദരിദ്രരുടെ പട്ടിക തയ്യാറാക്കും

സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി; പരമദരിദ്രരുടെ പട്ടിക തയ്യാറാക്കും

സംസ്ഥാനത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ആശ്രയ ഗുണഭോക്താക്കളേയും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പട്ടികയില്‍ ഉള്‍പ്പെടുത്തും.

മൂന്നു മുതല്‍ നാലുലക്ഷം പേര്‍ വരെ പട്ടികയില്‍ ഉണ്ടാകും. ജോലിയില്ലാത്തവര്‍ക്കും വരുമാനമില്ലാത്തവര്‍ക്കും നേരിട്ട് സഹായം നല്‍കും. വിവിധ പദ്ധതികള്‍ വഴി അഞ്ചുവര്‍ഷംകൊണ്ട് 6000-7000 കോടി രൂപ ചിലവഴിക്കുമെന്നും, വരുന്ന അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി; പരമദരിദ്രരുടെ പട്ടിക തയ്യാറാക്കും
മടങ്ങിവരുന്ന പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപ; പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി

Kerala Budget 2021 Projects To Remove Poverty

Related Stories

No stories found.
logo
The Cue
www.thecue.in