ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചു

ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വിലവര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ജനുവരിയില് ഇത് മൂന്നാം തവണയാണ് വില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

കൊച്ചിയിലെ പെട്രോള്‍ വില 84.86 രൂപയാണ്. ഡീസലിന് 78.98 രൂപയും നല്‍കണം. കോഴിക്കോട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.03 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.73 രൂപ, ഡീസലിന് 80.73 രൂപ.

Petrol Diesel Price Hike Third Time In January

Related Stories

The Cue
www.thecue.in