'വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ച്', ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയെന്നും കണ്ടെത്തല്‍

'വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ച്', ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയെന്നും കണ്ടെത്തല്‍

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദമായ ഭൂമി ഉടമയായ വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. പട്ടയഭൂമി കൈമാറരുതെന്ന ചട്ടം വസന്ത ലംഘിച്ചതായും, ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും റവന്യൂ വകുപ്പ് കണ്ടെത്തി. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തു.

ഭൂമി തന്റേത് തന്നെയാണെന്നും പട്ടയമുണ്ടെന്നും മരിച്ച രാജനെതിരെ പരാതി നല്‍കിയ വസന്ത അവകാശപ്പെട്ടിരുന്നു. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചട്ടലംഘനം നടത്തിയാണ് വസന്ത ഭൂമി വാങ്ങിയതെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നാണ് കളക്ടറുടെ നിര്‍ദേശം.

'വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ച്', ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയെന്നും കണ്ടെത്തല്‍
'സ്വജനപക്ഷപാതത്തിനും നിയമവിരുദ്ധ നടപടികള്‍ക്കും ചുക്കാന്‍ പിടിക്കുന്ന കമല്‍ രാജിവെക്കണം'; മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ

Neyyatinkara Suicide Case Revenue Department Report

Related Stories

The Cue
www.thecue.in