കര്‍ഷക സമരം: സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ രാജിവെച്ചു

കര്‍ഷക സമരം: സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ രാജിവെച്ചു

കര്‍ഷക സമരത്തെ കുറിച്ച് പഠിച്ച് നിലപാടറിയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്‍മാറി. കര്‍ഷകരുടെയും ജനങ്ങളുടെയും വികാരം മാനിച്ചാണ് പിന്മാറുന്നതെന്ന് ഭൂപീന്ദര്‍ സിങ് അറിയിച്ചു.

കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്നവരാണ് കോടതി നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകരും നിലപാട് അറിയിച്ചിരുന്നു. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിങ് മന്‍, ഡോ.പ്രമോദ് കുമാര്‍ ജോഷി, അനില്‍ ഘന്‍വാത് എന്നിവരാണ് വിദഗ്ധ മിതിയിലുണ്ടായിരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസ്താവനയിലൂടെ ഭൂപീന്ദര്‍ സിങ് അറിയിച്ചു. താന്‍ എല്ലായ്‌പ്പോഴും കര്‍ഷകര്‍ക്കൊപ്പവും പഞ്ചാബിനൊപ്പവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നുണ്ട്.

Bhupinder Mann Resigned from SC Formed Panel

Related Stories

The Cue
www.thecue.in