'വെല്‍ഫെയര്‍ ബന്ധം പാര്‍ട്ടി തീരുമാനിച്ചത്', തെരഞ്ഞെടുപ്പ് പ്രചാരണം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നയിക്കുമെന്ന് കെ.മുരളീധരന്‍

'വെല്‍ഫെയര്‍ ബന്ധം പാര്‍ട്ടി തീരുമാനിച്ചത്', തെരഞ്ഞെടുപ്പ് പ്രചാരണം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നയിക്കുമെന്ന് കെ.മുരളീധരന്‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതെന്ന് കെ.മുരളീധരന്‍ എം.പി. പാര്‍ട്ടിയിലും മുന്നണിയിലും വിശദമായ ചര്‍ച്ച നടന്നിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നയിക്കും. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ചാണ്ടിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നും മുരളീധരന്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ല, തീരുമാനം പാര്‍ട്ടിക്കുള്ളില്‍ നിന്നും പരിഗണന ലഭിക്കാത്തത് കൊണ്ടല്ല. എം.പിയെന്ന ചുമതല വഹിക്കലാണ് പ്രധാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വീതം വെപ്പായിരുന്നെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനതീതമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും മുരളീധന്‍ പറഞ്ഞു.

Muraleedharan On Welfare Party Alliance

Related Stories

The Cue
www.thecue.in