കൊവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി; ജില്ലകളിലേക്ക് ഇന്നുതന്നെ അയക്കും

കൊവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി; ജില്ലകളിലേക്ക് ഇന്നുതന്നെ അയക്കും

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് കേരളത്തിലേക്കുന്ന ആദ്യ ലോഡ് കൊവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി. ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വാക്സിന്‍ എത്തിച്ചത്. രാവിലെ പതിനൊന്നരയോടെ ആദ്യ ബാച്ച് വാക്‌സിനുകള്‍ നെടുമ്പാശേരിയില്‍ എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതിലും നേരത്തെ വിമാനം എത്തി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കൊവിഡ് വാക്‌സിന്‍ , അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്‌സിന്‍ സ്റ്റോറിലേക്ക് കൊണ്ടു പോയി.ഉച്ചക്ക് തന്നെ മറ്റ് സമീപ ജില്ലകളിലേക്കും അയക്കും. കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്‌സിനും കോഴിക്കോട്ടേക്കുള്ള വാകിസിനും പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്‌സുകളിലായാണ് കൊണ്ടു വന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണല്‍ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് വാക്‌സിന്‍ മാറ്റുക. ശേഷം ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ള വിവിധ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വാക്‌സിനുകള്‍ കൊണ്ടുപോകും. ഇവിടെ വച്ചായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക.

Covid Vaccine First Batch Reached Kochi

Related Stories

No stories found.
logo
The Cue
www.thecue.in