'രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായി നോട്ടീസ് പതിക്കണമെന്ന വ്യവസ്ഥ അവകാശങ്ങളുടെ ലംഘനം'; അലഹബാദ് ഹൈക്കോടതി

'രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായി നോട്ടീസ് പതിക്കണമെന്ന വ്യവസ്ഥ അവകാശങ്ങളുടെ ലംഘനം'; അലഹബാദ് ഹൈക്കോടതി

നിര്‍ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് മുമ്പ് നോട്ടീസ് പതിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമായി പാലിക്കപ്പെടേണ്ടതല്ലെന്ന് കോടതി വ്യക്തമാക്കി. വധൂവരന്മാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം നോട്ടീസ് പ്രസിദ്ധീകരിച്ചാല്‍ മതി. രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായി നാട്ടീസ് പതിക്കണമെന്ന വ്യവസ്ഥ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണെന്നും ജസ്റ്റിസ് വിവേക ചൗധരി വിധിയില്‍ പറയുന്നു.

സ്പെഷ്യല്‍ മാരേജ് ആക്ടിലെ ആറ്, ഏഴ് വകുപ്പുകള്‍ അനുസരിച്ചാണ് നോട്ടീസ് പതിക്കുന്നത്. വിവാഹത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഈ നോട്ടീസ്. ഇത്തരത്തില്‍ നോട്ടീസുകള്‍ പതിക്കുന്നത് സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും, മൗലികാവകാശങ്ങിളിലേക്കുള്ള കടന്നുകയറ്റവുമാണെന്നും കോടതി നിരീക്ഷിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിവാഹ അപേക്ഷ നല്‍കുന്ന വധുവിനും വരനും നോട്ടീസ് പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്. ഇക്കാര്യം രജിസ്റ്റര്‍ ഓഫീസില്‍ എഴുതി നല്‍കാവുന്നതാണെന്നും കോടതി പറഞ്ഞു. അതേസമയം നിയമം അനുശാസിക്കുന്നതു പോലെ തിരിച്ചറിയല്‍ രേഖകള്‍, പ്രായം ഉള്‍പ്പെടെയുള്ളവ വ്യക്തമാക്കുന്ന രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമെ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും, ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍ ആവശ്യപ്പെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Allahabad High Court On Mandatory Publication Of Notice Before Marriage

Related Stories

The Cue
www.thecue.in