'ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തും, ജീവനക്കാരെ സ്ഥിരപ്പെടുത്തണം', കമലിന്റെ കത്ത് പുറത്തുവിട്ട് ചെന്നിത്തല

'ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തും, ജീവനക്കാരെ സ്ഥിരപ്പെടുത്തണം', കമലിന്റെ കത്ത് പുറത്തുവിട്ട് ചെന്നിത്തല

ഇടതുപക്ഷ അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ മന്ത്രി എ.കെ.ബാലന് എഴുതിയ കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല. നാല് ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട കത്തിലുള്ളത്.

ആഗസ്റ്റ് മാസത്തില്‍ എഴുതിയ കത്തില്‍, ഷാജി എച്ച്. (ഡെപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍), റിജോയ് കെ.ജെ. (പ്രോഗ്രാം മാനേജര്‍, ഫെസ്റ്റിവല്‍), എന്‍.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാംസ്), വിമര്‍ കുമാര്‍ വി. പി. (പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സ്ഥിരപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണവും കത്തില്‍ വിശദീകരിക്കുന്നുണ്ട്.

ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകരമാകുമെന്നാണ് ഒരു കാരണമായി പറയുന്നത്. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ ജീവനക്കാരെന്നും കത്തില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ഇടതുപക്ഷ അനുഭാവികളെ തിരുകി കയറ്റുന്നത് നഗ്നമായ ചട്ടലംഘനമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ചലച്ചിത്ര അക്കാദമി സി.പി.എമ്മിന്റെ പോഷകസംഘടനയല്ലെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

Ramesh Chennithala Against Chalachitra Academy Chairman Kamal's Letter

Related Stories

No stories found.
logo
The Cue
www.thecue.in