കെ.വി തോമസ് എല്‍.ഡി.എഫ് സ്വതന്ത്രനോ? മറുപടി 28നെന്ന് പ്രതികരണം

കെ.വി തോമസ് എല്‍.ഡി.എഫ് സ്വതന്ത്രനോ? മറുപടി 28നെന്ന് പ്രതികരണം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പാര്‍ട്ടി വിടുന്നവെന്ന് റിപ്പോര്‍ട്ട്. എല്‍.ഡി.എഫ് സ്വതന്ത്രനായി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. ഇക്കാര്യത്തിലുള്ള മറുപടി ജനുവരി 28 ശേഷമെന്ന് കെ.വി തോമസ് പ്രതികരിച്ചു.

എല്‍.ഡി.എഫ് സ്വതന്ത്രനായി എറണാകുളത്ത് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതില്‍ കെ.വി തോമസ് അസംതൃപ്തനായിരുന്നു. പാര്‍ട്ടി വിടുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു. നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.

എ.ഐ.സി.സി അംഗത്വം, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ ഇവയില്‍ ഏതെങ്കിലും സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു കെ.വി തോമസ് പ്രതീക്ഷിച്ചത്. ഈ സ്ഥാനങ്ങളായിരുന്നു നേതൃത്വത്തോട് ആവശ്യപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് നേതൃത്വം അറിയിച്ചെങ്കിലും കെ.വി തോമസ് നിരസിക്കുകയായിരുന്നു.

Related Stories

The Cue
www.thecue.in