'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്', പ്രോട്ടോക്കോള്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയെന്നും ഇടത് അനുകൂല സംഘടന

'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്', പ്രോട്ടോക്കോള്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയെന്നും ഇടത് അനുകൂല സംഘടന

കസ്റ്റംസിനെതിരെ സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. 'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയിരിക്കുന്ന ലഘുലേഖയില്‍ കസ്റ്റംസ് അസി.കമ്മീഷണര്‍ ലാലുവിന്റെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം.

കേന്ദ്രസര്‍ക്കാരിനും കസ്റ്റംസിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ലഘുലേഖയിലുള്ളത്. അസിസ്റ്റന്റെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും സംഘടന ആരോപിക്കുന്നു. ചോദ്യം ചെയ്യലിനിടയില്‍ സര്‍ക്കാരിനെ കരിവാരിതേക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്നുണ്ടായി. അതിന് അനുകൂലമായ മൊഴി നല്‍കാനുള്ള ഭീഷണിയും കസ്റ്റംസ് നടത്തി. ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും ലഘുലേഖയിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സെക്രട്ടേറിയറ്റിനെയും ജീവനക്കാരെയും പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമമാണെന്നും ആരോപണമുണ്ട്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ അന്യായമായി ഉയരുന്ന കൈകള്‍ പിന്നീടവിടെ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താനുള്ള പ്രസ്ഥാനമാണ് എംപ്ലോയീസ് അസോസിയേഷന്‍ എന്നും ജീവനക്കാരുടെ ആത്മാഭിമാനത്തെ തകര്‍ക്കുന്ന അന്വേഷണ ഏജന്‍സികളുടെ ഏത് നടപടികളെയും ഒറ്റക്കെട്ടായി ചെറുക്കുമെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.

Secretariat Employees Association Against Customs

Related Stories

The Cue
www.thecue.in