'യു.ഡി.എഫിന് വേണ്ടി പാലായില്‍ മത്സരിക്കാന്‍ തയ്യാര്‍', മാന്യമായ പരിഗണന വേണമെന്ന് പി.സി.ജോര്‍ജ്

'യു.ഡി.എഫിന് വേണ്ടി പാലായില്‍ മത്സരിക്കാന്‍ തയ്യാര്‍', മാന്യമായ പരിഗണന വേണമെന്ന് പി.സി.ജോര്‍ജ്

മാണി സി.കാപ്പന്‍ മുന്നണിയിലേക്ക് എത്തുന്നില്ലെങ്കില്‍ പാലായില്‍ യു.ഡി.എഫിന് വേണ്ടി മത്സരിക്കാന്‍ തയ്യാറെന്ന് പി.സി.ജോര്‍ജ്. എന്നാല്‍ സഹകരണത്തില്‍ ചില നിബന്ധനകളുണ്ട്. അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ശരിയല്ല. യു.ഡി.എഫിലേക്ക് വന്നാല്‍ മാന്യമായ പരിഗണന കിട്ടണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളിയോ പാലായോ കൂടി ആവശ്യപ്പെടും. യു.ഡി.എഫ് നേതാക്കള്‍ തന്നെയെന്ന് മുന്നണിയിലേക്ക് വരണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. യു.ഡി.എഫ് നേതൃത്വത്തില്‍ ശുഭ പ്രതീക്ഷയുണ്ടെന്നും ഇന്നത്തെ യു.ഡി.എഫ് യോഗത്തില്‍ അന്തിമ തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും പി.സി.ജോര്‍ജ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇടതാണോ വലതാണോ എന്ന് മാണി സി.കാപ്പന് ഇപ്പോളും തീരുമാനമായിട്ടില്ല. കാപ്പന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. കാപ്പന്‍ കുറച്ച് വ്യക്തിത്വം നശിപ്പിച്ചിട്ടുണ്ട്. കാപ്പന്‍ യു.ഡിഎഫിലേക്ക് വരികയാണെങ്കില്‍ പാലായ്ക്ക് വേണ്ടി തര്‍ക്കം പറയില്ല. പകരം കാഞ്ഞിരപ്പള്ളി സീറ്റ് മതിയെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

PC George Says Ready To Contest In Pala For UDF

Related Stories

The Cue
www.thecue.in