ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്; മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കി, പഞ്ചാബിലും പ്രതിഷേധം

ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്; മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കി, പഞ്ചാബിലും പ്രതിഷേധം

ഹരിയാനയിലെ കര്‍ണാലിലും പഞ്ചാബിലെ ജലന്ധറിലും കര്‍ഷകരുടെ പ്രതിഷേധം. ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. കൈംല ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകളും, ജലപീരങ്കിലും പ്രയോഗിച്ചു. കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി.

നൂറ് കണക്കിന് കര്‍ഷകരായിരുന്നു ട്രാക്ടറില്‍ മഹാപഞ്ചായത്ത് നടത്താനിരുന്ന വേദിയിലെത്തിയത്. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമ്മേളനം തീരുമാനിച്ച ഗ്രാമത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടൊപ്പം കര്‍ഷകരുമായുള്ള കൂടിക്കാഴ്ചയും റദ്ദാക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പഞ്ചാബിലെ ജലന്ധറില്‍ ബി.ജെ.പി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. കാര്‍ഷികനിയമങ്ങളെ പിന്തുണച്ചുള്ള സമ്മേളനത്തിനിടെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.

ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്; മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കി, പഞ്ചാബിലും പ്രതിഷേധം
'ബിരിയാണി കഴിച്ച് പക്ഷിപ്പനി പരത്താന്‍ കര്‍ഷകര്‍ ഗൂഢാലോചന നടത്തുന്നു', സമരക്കാരില്‍ തീവ്രവാദികളും കൊള്ളക്കാരുമെന്ന് ബി.ജെ.പി എം.എല്‍.എ

Farmers Protest In Haryana And Punjab

Related Stories

The Cue
www.thecue.in