ഫോണിലൂടെ തെറി വിളി; പിണറായി പൊലീസ് പ്രതികളെ പിടികൂടില്ലെന്ന് കമാല്‍ പാഷ

ഫോണിലൂടെ തെറി വിളി; പിണറായി പൊലീസ് പ്രതികളെ പിടികൂടില്ലെന്ന് കമാല്‍ പാഷ

ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍ പാഷയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വൈറ്റില പാലം ഉദ്ഘാടത്തിന് മുമ്പ് തുറന്ന് കൊടുത്തവരെ പിന്തുണച്ചതിന്റെ പേരിലാണ് ഫോണില്‍ വിളിച്ച് തെറി പറയുന്നതെന്ന് കമാല്‍ പാഷ പറഞ്ഞു.

തെറി വിളിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും കമാര്‍ പാഷ ആരോപിച്ചു. പിണറായി പൊലീസില്‍ നിന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും കമാല്‍ പാഷ പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി പാലം ഉദ്ഘാടനം നീട്ടിവെച്ചതാണ് ഭീഷണിപ്പെടുത്തുന്നവരെ പ്രകോപിപ്പിച്ചതെന്നാണ് കമാല്‍ പാഷയുടെ വാദം.

സ്വന്തം വീട്ടിലെ തേങ്ങ വെട്ടി പണിതതല്ല പാലമെന്നും മുഖ്യമന്ത്രി കാലെടുത്ത് വച്ചാലേ ഉദ്ഘാടനമാകുകയുള്ളോ എന്നായിരുന്നു കമാല്‍ പാഷ വിമര്‍ശിച്ചിരുന്നത്.ഉത്തരവാദിത്വമില്ലാത്ത വിമര്‍ശനം പാടില്ല, അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കുന്നതാവരുത് വിമര്‍ശനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വൈറ്റില പാലം ഉദ്ഘാടനത്തിനിടെ കമാല്‍ പാഷയ്ക്ക് മറുപടി നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in