പാലായിലേക്ക് ജോസ്; രാജ്യസഭാംഗത്വം രാജിവെച്ചു

പാലായിലേക്ക് ജോസ്; രാജ്യസഭാംഗത്വം രാജിവെച്ചു

ജോസ്.കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചു. പാലാ സീറ്റില്‍ മത്സരിക്കുന്നതിനായാണ് രാജി. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി.

യു.ഡി.എഫ് വിട്ടപ്പോള്‍ തന്നെ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് രാജിവെയ്്ക്കുമെന്ന് ജോസ്.കെ.മാണി പ്രഖ്യാപിച്ചിരുന്നു. രാജി ഉടന്‍ വേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. രാജി വൈകുന്നതില്‍ യു.ഡി.എഫ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് മാണി.സി.കാപ്പന്‍. സീറ്റ് കേരള കോണ്‍ഗ്രസിനാണെന്ന് മുന്നണി പ്രവേശന ചര്‍ച്ചകള്‍ക്കിടെ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Related Stories

The Cue
www.thecue.in