അനധികൃത സ്വത്ത് സമ്പാദനത്തില്‍ പുറത്താക്കിയ സക്കീര്‍ ഹുസൈന്‍ വീണ്ടും സി.പി.എമ്മില്‍; പ്രാഥമിക അംഗത്വം നല്‍കി

അനധികൃത സ്വത്ത് സമ്പാദനത്തില്‍ പുറത്താക്കിയ സക്കീര്‍ ഹുസൈന്‍ വീണ്ടും സി.പി.എമ്മില്‍; പ്രാഥമിക അംഗത്വം നല്‍കി

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തു. പ്രാഥമികാംഗത്വം നല്‍കി. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തത്. എത് ഘടകത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ സക്കീര്‍ ഹുസൈനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണിലാണ് പുറത്താക്കിയത്.

Related Stories

The Cue
www.thecue.in