'നിര്‍ബന്ധിത കുമ്പസാരം വൈദികര്‍ ദുരുപയോഗം ചെയ്യുന്നു'; മലയാളി വനിതകള്‍ സുപ്രീംകോടതിയില്‍

'നിര്‍ബന്ധിത കുമ്പസാരം വൈദികര്‍ ദുരുപയോഗം ചെയ്യുന്നു'; മലയാളി വനിതകള്‍ സുപ്രീംകോടതിയില്‍

നിര്‍ബന്ധിത കുമ്പസാര വ്യവസ്ഥ മതപുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് മലയാളി വനിതകള്‍ സുപ്രീംകോടതിയെ സമീപിച്ചു. നിര്‍ബന്ധിത കുമ്പസാരം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണോയെന്നും സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെയെന്നും പരിശോധിക്കണമെന്നാണ് ആവശ്യം. ഇത് ഹൈക്കോടതിയല്ലേ ആദ്യം പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള സ്ത്രീകളാണ് ഹര്‍ജിക്കാര്‍. മലങ്കര സഭ തര്‍ക്കവുമായി ബന്ധപ്പെട്ടതാണ് ഹര്‍ജിയെന്നും കേരള ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിക്കുന്നതിനാല്‍ ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളുടെ ഹര്‍ജിയും പരിഗണിക്കാമെന്ന് മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്ത്തഗി അറിയിച്ചു. നിര്‍ബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വ്യക്തിപരവും ഒറ്റപ്പെട്ടതുമാകാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in