ആമസോണ്‍ തലവനെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി എലോണ്‍ മസ്‌ക്

ആമസോണ്‍ തലവനെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി എലോണ്‍ മസ്‌ക്

ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന ബഹുമതി നേടി എലോണ്‍ മസ്‌ക്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്‍തള്ളിയാണ് എലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായിരിക്കുന്നത്. 19,000കോടി ഡോളറാണ് എലോണ്‍ മസ്‌കിന്റെ സമ്പാദ്യം.

18,750 കോടി ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. 2017 മുതല്‍ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വര പട്ടം ജെഫ് ബെസോസിന്റെ പേരിലായിരുന്നു. ടെസ് ല, സ്‌പെസ് എക്‌സ് എന്നിവയുടെ സി.ഇ.ഒയാണ് എലോണ്‍ മസ്‌ക്.

ടെസ്‌ലയുടെ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് എലോണ്‍ മസ്‌കിയെ തുണച്ചത്. ടെസ്‌ലയില്‍ എലോണ്‍ മസ്‌കിന് 20 ശതമാനം ഓഹരിയുണ്ട്. ബഹിരാകാശത്ത് ആളുകളെ എത്തിക്കാനും തിരിച്ചു കൊണ്ടുവരാനുമുള്ള ടാക്‌സികള്‍ നിര്‍മ്മിച്ച ആളാണ് എലോണ്‍ മസ്‌ക്. ഇതിനായാണ് സ്‌പേയ്‌സ് എക്‌സ് എന്ന കമ്പനി ആരംഭിച്ചത്.

Related Stories

The Cue
www.thecue.in