കാപിറ്റോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയത് മലയാളി; മാന്യമായ സമരത്തിലാണ് പങ്കെടുത്തതെന്ന് വിന്‍സന്റ് പാലത്തിങ്കല്‍

കാപിറ്റോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയത് മലയാളി; മാന്യമായ സമരത്തിലാണ് പങ്കെടുത്തതെന്ന് വിന്‍സന്റ് പാലത്തിങ്കല്‍

അമേരിക്കല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അധികാര കൈമാറ്റത്തിനിടെയുള്ള കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയുമായി പങ്കെടുത്തത് മലയാളി. എറണാകുളം സ്വദേശിയായ വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്കലാണ് ദേശീയ പതാക ഉയര്‍ത്തിയത്. മാന്യമായ സമരത്തിലാണ് പങ്കെടുത്തത്‌.കലഹത്തിന് പോയതല്ലെന്നും വണ്‍ മില്യണ്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നുവെന്നും വിന്‍സെന്റ് മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജിനീയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിന്‍സന്റാണ് പതാക ഉയര്‍ത്തിയതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ നുഴഞ്ഞു കയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് വിന്‍സെന്റ് ആരോപിക്കുന്നത്.

മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കിയ സംഭവമെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ശശി തരൂര്‍ എം.പി, ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി, ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി എന്നിവരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Related Stories

The Cue
www.thecue.in