വി ഫോര്‍ കേരളയ്ക്ക് പിന്നില്‍ എല്‍ഡിഎഫ്; പാലം തുറന്നതില്‍ ഗൂഢാലോചനയെന്ന് ഹൈബി ഈഡന്‍ എംപി

വി ഫോര്‍ കേരളയ്ക്ക് പിന്നില്‍ എല്‍ഡിഎഫ്; പാലം തുറന്നതില്‍ ഗൂഢാലോചനയെന്ന് ഹൈബി ഈഡന്‍ എംപി

വി ഫോര്‍ കേരള സഹായിക്കുന്നത് എല്‍.ഡി.എഫിനെയെന്ന് ഹൈബി ഈഡന്‍ എം.പി. വി ഫോര്‍ കേരള കേവലം സംഘടനയല്ല. വ്യക്തമായ അജണ്ടയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അത് എല്‍.ഡി.എഫിനെ സ്‌പോണ്‍സര്‍ ചെയ്യുന്ന അജണ്ടയാണെന്നും ഹൈബി ഈഡന്‍ മനോരമ ന്യൂസ് ഡോട്ട്‌കോമിനോട് പറഞ്ഞു. വി ഫോര്‍ കേരളയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെ സഹായിക്കുന്നത് എല്‍.ഡി.എഫിനെയാണെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.

പാലത്തിന്റെ ഒരു വശം മാത്രം തുറന്നുകൊടുത്ത് വിവാദം ഉണ്ടാക്കിയാല്‍ അതിന്റെ ഗുണം എല്‍.ഡി.എഫിനാണ്. വൈറ്റിലയിലെ പ്രതിഷേധത്തിന് പിന്നില്‍ ഗുഢാലോചനയുണ്ട്. കൃത്യമായ പ്ലാനിങ്ങോടെയാണ് നടപ്പാക്കിയതെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പായത് കൊണ്ടാണ് പാലത്തിന്റെ ഉദ്ഘാടനം വൈകിയത്. കുറച്ച് പണികള്‍ ബാക്കിയുണ്ടായിരുന്നു. വാഹനങ്ങള്‍ പാലത്തിലേക്ക് കയറിയപ്പോള്‍ തൊഴിലാളികള്‍ ഓടി മാറുകയായിരുന്നു. ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇങ്ങനെ ഒരു സംഭവമുണ്ടായതിന് പിന്നില്‍ എന്താണെന്ന് പരിശോധിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

Related Stories

The Cue
www.thecue.in