ആസാദ് മൂപ്പന്റെ നിര്‍ദേശം തള്ളി; വയനാട്ടില്‍ സ്വന്തം മെഡിക്കല്‍ കോളേജെന്ന് മുഖ്യമന്ത്രി

ആസാദ് മൂപ്പന്റെ നിര്‍ദേശം തള്ളി; വയനാട്ടില്‍ സ്വന്തം മെഡിക്കല്‍ കോളേജെന്ന് മുഖ്യമന്ത്രി

വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ മെഡിക്കല്‍ കോളേജായ ഡി.എം. വിംസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഡോക്ടര്‍ ആസാദ് മൂപ്പന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി.സ്വന്തം നിലയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡി.എം. വിംസിന്റെ ഉടമസ്ഥരായ ഡി.എം. എജുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.

വിംസ് മെഡിക്കല്‍ കോളേജ് കൈമാറാനുള്ള സന്നദ്ധത ആസാദ് മൂപ്പന്‍ രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു. നേരത്തെ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ 50 ഏക്കര്‍ ഭൂമി വിട്ടുനല്‍കാനും തീരുമാനിച്ചിരുന്നു. ചേലോട് എസ്‌റ്റേറ്റില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനും ആലോചനയുണ്ടായിരുന്നു.

Related Stories

The Cue
www.thecue.in