'പിണറായി വിജയന്‍ നപുംസക മുഖ്യമന്ത്രി';നാണംകെട്ട് അധികാരത്തില്‍ കടിച്ചുതൂങ്ങുന്നുവെന്ന് കെ.സുധാകരന്‍

'പിണറായി വിജയന്‍ നപുംസക മുഖ്യമന്ത്രി';നാണംകെട്ട് അധികാരത്തില്‍ കടിച്ചുതൂങ്ങുന്നുവെന്ന് കെ.സുധാകരന്‍

പിണറായി വിജയന്‍ നപുംസക മുഖ്യമന്ത്രിയെന്ന് കെ.സുധാകരന്‍ എം.പി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ നാറി പുളിച്ച സര്‍ക്കാരില്ല. ഇത്രയും നാണംകെട്ട സാഹചര്യത്തിലും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നു. തനിക്ക് ചുറ്റുമുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെ മറച്ച് പിടിച്ച് അധികാരത്തില്‍ തൂങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കെ.സുധാകരന്‍ എം.പി പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളും മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രബിന്ദുവാക്കുകയും നിരവധി കേസുകളില്‍ പ്രതികളാക്കിയിട്ടും നാണംകെട്ട് പിടിച്ച് നില്‍ക്കുന്നു. സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ പത്ത് മാസം വീടുകളിലെത്തിച്ചു. ജില്ലാഭരണകൂടങ്ങള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മാത്രം വീടുകളിലേക്ക് ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ നിയോഗിച്ചു. ഇടതുപക്ഷം സഹായിക്കുന്നുവെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കി.

ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനുള്ള എത്രയോ ആരോപണങ്ങളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്ര ആരോപണങ്ങള്‍ കൊണ്ടുവന്നു. അത് മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും കെ.സുധാകരന്‍ വിമര്‍ശിച്ചു. പെന്‍ഷനും കിറ്റും ജനമനസ് ഇടതിന് അനുകൂലമാക്കി. ഇത് തിരിച്ചറിയണം. പ്രചരണരംഗത്ത് മാറ്റം വേണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Related Stories

The Cue
www.thecue.in