വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കി; പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കി; പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പാലക്കാട് പോക്‌സോ കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.

സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി വിധി. വി.മധു, ഷിബു,എം.മധു, പ്രദീപ് എന്നിവരെയായിരുന്നു പോക്‌സോ കോടതി വെറുതെ വിട്ടത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയായിരുന്നു ഇത്.

കേസിന്റെ തുടര്‍ അന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാം. ഇതിനായി പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കണം. പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചുവെന്നായിരുന്നു സര്‍ക്കാര്‍ വാദം. പ്രതികള്‍ക്ക് അനുകൂലമായിട്ടാണ് പൊലീസ് ഇടപെട്ടതെന്നായിരുന്നു കുട്ടികളുടെ അമ്മയുടെ വാദം.

Related Stories

The Cue
www.thecue.in