മുഖ്യമന്ത്രി കാലെടുത്ത് വച്ചാലേ ഉദ്ഘാടനമാകുകയുള്ളു എന്നുണ്ടോ; വൈറ്റിലയില്‍ മേല്‍പ്പാലം തുറന്നതിനെ പിന്തുണച്ച് ജസ്റ്റിസ് കമാല്‍ പാഷ

കെമാല്‍ പാഷ
കെമാല്‍ പാഷ

ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്ന് നല്‍കിയതിനെ പിന്തുണച്ച് ജസ്റ്റിസ് ബി.കമാല്‍ പാഷ. മുഖ്യമന്ത്രി കാലെടുത്ത് വച്ചാലേ ഉദ്ഘാടനം ആകുകയുള്ളു എന്നുണ്ടോ.പാലം തുറക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സമയം നോക്കിയിരിക്കുകയാണെന്നും ജസ്റ്റിസ് ബി.കമാല്‍ പാഷ വിമര്‍ശിച്ചു.

ഇന്നയാള്‍ പാലത്തില്‍ കയറണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭിക്ഷക്കാരന്‍ കയറിയാലും ഉദ്ഘാടനമാകും. ജനങ്ങളുടെ വകയാണ് പാലം. അതിന് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആവശ്യമില്ല. വോട്ടിന് വേണ്ടി എന്തോ വലിയ കാര്യം ചെയ്തു എന്ന് പറഞ്ഞിരിക്കുകയാണ്. പൊറുതിമുട്ടിയ ജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജനുവരി ഒമ്പതിന് തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ജനങ്ങളുടെ പ്രതിഷേധമാണ് വൈറ്റിലയില്‍ കണ്ടതെന്നും ജസ്റ്റിസ് ബി.കമാല്‍ പാഷ പറഞ്ഞു.

പാലത്തിലൂടെ പോയാല്‍ പൊതുമുതല്‍ നശിപ്പിക്കലാവില്ല. അതിനാല്‍ തന്നെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് പറഞ്ഞ് കേസെടുക്കാനാവില്ല. പൊതുസ്ഥലത്തിലൂടെ വണ്ടി പോകുകയാണ് ചെയ്തത്. എം.എല്‍.എമാര്‍ ഫണ്ടില്‍ നിന്നും ചെലവഴിക്കുമ്പോള്‍ പേരെഴുതി വയ്ക്കുന്നതാണ് പൊതുമുതല്‍ നശിപ്പിക്കല്‍. ജനങ്ങളുടെ പണവും ജനങ്ങളുടെ സ്ഥലവുമാണ്. അവിടെ ജനങ്ങള്‍ക്ക് കയറാന്‍ അവകാശമുണ്ട്. സ്വന്തം വീട്ടിലെ തേങ്ങവെട്ടി പണിതതല്ല പാലമെന്ന് ഓര്‍ക്കണമെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in