അഹാനയെ കാണാന്‍ വന്നതെന്ന് അതിക്രമിച്ച് കയറിയയാള്‍; അതിക്രമകാരണം രാഷ്ട്രീയവൈരാഗ്യമല്ലെന്ന് പൊലീസ്

അഹാനയെ കാണാന്‍ വന്നതെന്ന് അതിക്രമിച്ച് കയറിയയാള്‍;  അതിക്രമകാരണം രാഷ്ട്രീയവൈരാഗ്യമല്ലെന്ന് പൊലീസ്

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെന്ന് പൊലീസ്. ഫസിലുള്‍ അക്ബറാണ് പൊലീസിന്റെ പിടിയിലായത്. കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെ ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. ഗേറ്റ് ചാടിക്കടന്ന യുവാവ് വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.

വട്ടിയൂര്‍ക്കാവ് പൊലീസ് സ്ഥലത്തെത്തി ഫസിലുളിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാന്‍ വന്നതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. രാഷ്ട്രീയ വൈരാഗ്യമല്ല അതിക്രമ കാരണമെന്നും പൊലീസ് പറഞ്ഞു.

പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറങ്ങാനോ ഏറ്റെടുക്കാനോ താല്‍പര്യമില്ലെന്ന് ഇവര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. പിടിയിലായ ആള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളോ ലഹരിക്കടിമയോ ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Man Tried To Tresspass Actor Krishnakumar's House

Related Stories

The Cue
www.thecue.in