ജനിതക മാറ്റം സംഭവിച്ച കൊവിഡ് കേരളത്തിലും; യു.കെയില്‍ നിന്നെത്തിയ 6 പേര്‍ക്ക് രോഗമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

ജനിതക മാറ്റം സംഭവിച്ച കൊവിഡ് കേരളത്തിലും; യു.കെയില്‍ നിന്നെത്തിയ 6 പേര്‍ക്ക് രോഗമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

ബ്രിട്ടനിലെ ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു.യു.കെയില്‍ നിന്നെത്തിയ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു.കെ.യില്‍ നിന്നെത്തിയ 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോടും ആലപ്പുഴയിലും രണ്ട് വീതം കേസുകളും കോട്ടയത്തും കണ്ണൂരും ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. കുറച്ച് പേരുടെ പരിശോധനാഫലം കൂടി കിട്ടാനുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

ജാഗ്രത വേണമെന്നും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

Related Stories

The Cue
www.thecue.in