രാജ്യത്ത് കോവിഷീല്‍ഡിനും കോവാക്‌സിനും അനുമതി; അടിയന്തരഘട്ടത്തില്‍ ഉപാധികളോടെ ഉപയോഗിക്കാം

രാജ്യത്ത് കോവിഷീല്‍ഡിനും കോവാക്‌സിനും അനുമതി; അടിയന്തരഘട്ടത്തില്‍ ഉപാധികളോടെ ഉപയോഗിക്കാം

രാജ്യത്ത് അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നിര്‍മിച്ച കോവിഷീല്‍ഡിനും, ഐ.സി.എം.ആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിര്‍മിച്ച കോവാക്സിനുമാണ് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയത്. അടിയന്തരഘട്ടത്തില്‍ ഉപാധികളോടെ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.

സൈഡസ് കാഡിലയുടെ സൗകോവ്-ഡിയുടെ മൂന്നാം ഘട്ട പരീക്ഷണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെകും രാജ്യത്തിനകത്തും പുറത്തും നടത്തിയ ക്ലിനിക്കല്‍ ട്രയലുകളുടെ വിവരങ്ങള്‍ ഡിസിജിഐക്ക് കൈമാറിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോവിഷീല്‍ഡ് വാകിസിന്‍ 70.42 ശതമാനം ഫലപ്രദമാണെന്നാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്. കോവിഷീല്‍ഡിന് ഡോസിന് 250 രൂപയും കോവാക്സിന് 350 രൂപയുമാണ് കമ്പനികള്‍ നിര്‍ദേശിച്ചിരിക്കുന്ന വില.

DCGI Approves Covishield Vaccine And Covaxin

Related Stories

The Cue
www.thecue.in