40 മണ്ഡലങ്ങള്‍ എ ക്ലാസെന്ന് ബി.ജെ.പി; നിയമസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സുരേന്ദ്രന്‍ ഡല്‍ഹിക്ക്

40 മണ്ഡലങ്ങള്‍ എ ക്ലാസെന്ന് ബി.ജെ.പി; നിയമസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സുരേന്ദ്രന്‍ ഡല്‍ഹിക്ക്

കേരളത്തിലെ 40 നിയമസഭ സീറ്റുകള്‍ എ ക്ലാസ് വിഭാഗത്തിലെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഈ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍ തീരുമാനിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നാളെ ഡല്‍ഹിക്ക് പോകും.

പൊതു സമ്മതിയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പുതുമുഖങ്ങള്‍ക്കും പട്ടികയില്‍ പ്രാധാന്യം നല്‍കും. ജനസാധ്യതയുണ്ടെന്ന് വിലയിരുത്തിയ മണ്ഡലങ്ങള്‍ സംസ്ഥാന നേതാക്കളാകും സ്ഥാനാര്‍ത്ഥികളാകുക.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ കേരള യാത്ര നടത്തും. ഡല്‍ഹിയില്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ചര്‍ച്ചയാവും.

Related Stories

The Cue
www.thecue.in