'തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നേതാക്കള്‍ കൂട്ടായി നയിക്കും', എം.പിമാര്‍ മത്സരിക്കില്ലെന്ന് താരിഖ് അന്‍വര്‍

'തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നേതാക്കള്‍ കൂട്ടായി നയിക്കും', എം.പിമാര്‍ മത്സരിക്കില്ലെന്ന് താരിഖ് അന്‍വര്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നേതാക്കള്‍ കൂട്ടായി നയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. എം.പി.മാരെ സഭയിലേക്ക് മത്സരിപ്പിക്കില്ല. ഉമ്മന്‍ചാണ്ടിയെ പ്രചാരണസമിതി ചെയര്‍മാനാക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

രമേശ് ചെന്നിത്തല ചെറുപ്പവും ഊര്‍ജസ്വലനുമാണ് അദ്ദേഹവും മുന്നില്‍ തന്നെയുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ വളരെ നല്ല സംഘടനാ നേതാവാണ്. അവരെല്ലാവരും ചേര്‍ന്ന് കോണ്‍ഗ്രസിനെ നയിക്കണം. എന്തെങ്കിലും വിടവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tariq Anwar About Assembly Election

Related Stories

The Cue
www.thecue.in