എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി; ആര്‍.ശ്രീലേഖയുടെ സ്ഥാനത്തേക്ക് ബി.സന്ധ്യ, പൊലീസ് തലപ്പത്ത് അഴിച്ചുപണി

എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി; ആര്‍.ശ്രീലേഖയുടെ സ്ഥാനത്തേക്ക് ബി.സന്ധ്യ, പൊലീസ് തലപ്പത്ത് അഴിച്ചുപണി

പൊലീസ് തലപ്പത്ത് അഴിച്ചുപണി. എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. സുദേഷ് കുമാറിന് ഡി.ജി.പി റാങ്ക് നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. വിരമിച്ച ആര്‍.ശ്രീലേഖയുടെ സ്ഥാനത്ത് ഫയര്‍ഫോഴ്‌സ് മേധാവിയായി ബി.സന്ധ്യയെ നിയമിച്ചു. വിജയ് സാക്കറെയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാകും.

എ.ഡി.ജി.പി അനില്‍കാന്ത് ആണ് റോഡ് സുരക്ഷാ കമ്മിഷണര്‍. സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍ക്കും മാറ്റമുണ്ട്. സി.എച്ച്.നാഗരാജ് പുതിയ കൊച്ചി കമ്മിഷണര്‍. കണ്ണൂരില്‍ ആര്‍.ഇളങ്കോയാണ് കമ്മിഷണര്‍. എ.അക്ബര്‍ തൃശൂര്‍ റേഞ്ച് ഡിഐജി. ബെവ്‌കോ എംഡി സ്ഥാനത്തുനിന്ന് സ്പര്‍ജന്‍കുമാറിനെ മാറ്റി, പകരം യോഗേഷ് ഗുപ്തയ്ക്ക് ചുമതല നല്‍കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കണ്ണര്‍ എസ്.പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി. പകരം കെഎപി 4ന്റെ ചുമതല നല്‍കി. പൊലീസ് ആസ്ഥാനത്ത് പുതുതായി എ.ഡി.ജി.പി തസ്തികയും രൂപീകരിച്ചു.

Kerala Police Department Reshuffle

Related Stories

The Cue
www.thecue.in