'ലവ് ജിഹാദ് ബോധപൂര്‍വ്വമായ ശ്രമം', സഭ നേരിടുന്ന പ്രതിസന്ധിയെന്ന് സീറോ മലബാര്‍ സഭ വക്താവ് അഡ്വ.അജി കോയിക്കല്‍

'ലവ് ജിഹാദ് ബോധപൂര്‍വ്വമായ ശ്രമം', സഭ നേരിടുന്ന പ്രതിസന്ധിയെന്ന് സീറോ മലബാര്‍ സഭ വക്താവ് അഡ്വ.അജി കോയിക്കല്‍

ലവ് ജിഹാദ് ബോധപൂര്‍വ്വമായ ശ്രമമെന്ന് സിറോ മലബാര്‍ സഭ വക്താവ് അഡ്വ.അജി കോയിക്കല്‍. സഭ നേരിടുന്ന പ്രതിസന്ധിയാണ് ലവ് ജിഹാദെന്നും മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ചര്‍ച്ചയില്‍ അഡ്വ.അജി കോയിക്കല്‍ പറഞ്ഞു.

മുസ്ലീമിലെ ചില തീവ്രവിഭാഗങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അനാവശ്യമായ സംരംക്ഷണം കൊടുത്ത് തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ കേരളത്തില്‍ നിരവധിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'ഒരു പെണ്‍കുട്ടി പെട്ടെന്ന് ഒളിച്ചോടി പോവുകയോ അപ്രത്യക്ഷമാകുകയോ ചെയതാല്‍ വീട്ടുകാര്‍ പുറത്ത് പറയണമെന്നില്ല. കുറച്ചു കഴിയുമ്പോളാണ് സഭ അറിയുന്നത്. പ്രലോഭനങ്ങളിലൂടെയും, ഭീഷണിപ്പെടുത്തലിലൂടെയും ബ്ലാക്‌മെയിലിങിലൂടെയും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടുതലായും മുസ്ലീം സമുദായത്തിലുള്ളവരാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതെന്നും അജി കോയിക്കല്‍ ആരോപിച്ചു. ഇങ്ങനെ തെറ്റുചെയ്യുന്നവര്‍ക്ക് സംഘടിതമായ സംരംക്ഷണം കൊടുക്കുമ്പോള്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് തന്നെ വേണം ഇതിനെ കാണാന്‍. മുസ്ലീങ്ങളില്‍ വളരെ മാന്യമായി ജീവിക്കുന്നവരും ഉണ്ട്, തീവ്രവാദസ്വഭാവമുള്ള ചെറിയൊരു വിഭാഗമുണ്ട് ഇരാണ് ഇങ്ങനെ ചെയ്യുന്നത്. ഭരിക്കുന്ന രാഷ്ട്രീയഅധികാരികള്‍ കൊടുക്കുന്ന റിപ്പോര്‍ട്ടാണ് കോടതി ആശ്രയിക്കുന്നതെന്നും അജി കോയിക്കല്‍ പറഞ്ഞു. ലൗജിഹാദ് കേരളത്തില്‍ നേരിടുന്ന പ്രതിസന്ധിയാണോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

Aji Koyikkal About Love Jihad

Related Stories

No stories found.
logo
The Cue
www.thecue.in