തദ്ദേശതെരഞ്ഞെടുപ്പില്‍ 19കാരന്‍ മത്സരിച്ചെന്ന് മഹിളാമോര്‍ച്ച നേതാവ്; കുറഞ്ഞ പ്രായം 21 എന്ന് ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ

തദ്ദേശതെരഞ്ഞെടുപ്പില്‍ 19കാരന്‍ മത്സരിച്ചെന്ന് മഹിളാമോര്‍ച്ച നേതാവ്; കുറഞ്ഞ പ്രായം 21 എന്ന് ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 19കാരന്‍ മത്സരിച്ചെന്ന അവകാശവാദവുമായി മഹിളാ മോര്‍ച്ച നേതാവ് സ്മിതാ മേനോന്‍. എല്ലാത്തരത്തിലും യുവാക്കള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും ന്യൂസ് 18 ചാനല്‍ ചര്‍ച്ചയില്‍ സ്മിത പറഞ്ഞു. യുവാക്കളുടെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ചര്‍ച്ചയില്‍, രാഷ്ട്രീയത്തോട് കേരളത്തിലെ യുവാക്കള്‍ക്ക് താല്‍പര്യമില്ലേ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ബി.ജെ.പിയെ സംബന്ധിച്ച് യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്നാണ് സ്മിത ഇതിന് നല്‍കിയ മറുപടി. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ 19 വയസുള്ള കുട്ടികള്‍ വരെയുണ്ടെന്നും, സ്ത്രീകളും യുവാക്കളും കൂടുതലായി മത്സരരംഗത്തേക്ക് വരണമെന്ന് കെ.സുരേന്ദ്രന്‍ പല യോഗങ്ങളിലും പറഞ്ഞിട്ടുണ്ടെന്നും സ്മിത അവകാശപ്പെട്ടു.

'എല്ലാ തരത്തിലും യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്, മറ്റ് പാര്‍ട്ടികളെ പോലെയല്ല. ഏറ്റവും കൂടുതല്‍ യുവാക്കള്‍ മുന്നോട്ട് വന്നിട്ടുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. ഞങ്ങളുടെ ജില്ല പ്രസിഡന്റുമാര്‍ വരെ 50 വയസിന് താഴെയുള്ളവരാണ്', സ്മിത മേനോന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചര്‍ച്ചയുടെ വീഡിയോ പുറത്തുവന്നതോടെ തിരുത്തുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മത്സരിക്കാനുള്ള ഏറ്റവും കുറവ് പ്രായം 21 ആണെന്ന് അറിയാത്തയാളാണോ മഹിളാ മോര്‍ച്ചയുടെ ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. വിദേശകാര്യ സഹമന്ത്രിയുടെ ശിഷ്യയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാകില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Social Media Against Smitha Menon's Comment

Related Stories

No stories found.
logo
The Cue
www.thecue.in