ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്തെന്ന് പറയാറുണ്ട്, നിയുക്ത മേയര്‍ ആര്യയെ അഭിനന്ദിച്ച് മോഹന്‍ലാല്‍

ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്തെന്ന് പറയാറുണ്ട്, നിയുക്ത മേയര്‍ ആര്യയെ അഭിനന്ദിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിയുക്ത മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് മോഹന്‍ലാല്‍.ഫോണിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. വീടെവിടെയാണെന്ന് ആരെങ്കിലും അന്വേഷിച്ചാല്‍ മോഹന്‍ലാലിന്റെ വീടിനടുത്താണെന്നാണ് പറയാറുള്ളതെന്ന് ആര്യ പറയുന്നു. തന്റെ അമ്മ ഇപ്പോള്‍ ആ വീട്ടിലില്ലാത്തതിനാല്‍ ഇടയ്ക്ക് മാത്രമേ അവിടെ വരാറുള്ളതെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

സ്‌നേഹവും പ്രാര്‍ത്ഥനയുമുണ്ടെന്ന് മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞു. ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം.അതിനെ മനോഹരമാക്കാനുള്ള അവസരമാണ് ആര്യക്ക് ലഭിച്ചിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. അതിന് പിന്തുണയും അറിയിച്ചു.

നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നായിരുന്നു ആര്യയുടെ പ്രതികരണം. വിളിച്ചതില്‍ സന്തോഷമുണ്ടെന്നും വരുമ്പോള്‍ നേരിട്ട് കാണാമെന്നും ആര്യ പറഞ്ഞപ്പോള്‍ കാണാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in