കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം; ലീഗ് നേതാവ് പ്രതി

കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം; ലീഗ് നേതാവ് പ്രതി

കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ലീഗ് നേതാവിനെ പ്രതി ചേര്‍ത്ത് പൊലീസ്. യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് മുണ്ടത്തോട് വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഔഫ് എന്ന അബ്ദുള്‍ റഹ്മാന്‍ (27) കൊല്ലപ്പെട്ടത്.

അബ്ദുള്‍ റഹ്മാന്റെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രദേശത്ത് ലീഗ്, ഡിവൈ.എഫ്.ഐ സംഘര്‍ഷം നിലനിന്നിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആക്രമണത്തിന് പിന്നില്‍ മുസ്ലീംലീഗാണെന്ന് സി.പി.എം ആരോപിച്ചു. എന്നാല്‍ ആക്രമണവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് മുസ്ലീംലീഗ് നിലപാട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Kanhangad DYFI Worker Murder Details

Related Stories

No stories found.
logo
The Cue
www.thecue.in