ക്ഷേമപെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തും, സൗജന്യക്കിറ്റ് വിതരണം തുടരും; 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി

ക്ഷേമപെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തും, സൗജന്യക്കിറ്റ് വിതരണം തുടരും; 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി

എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മാന്ദ്യത്തില്‍ നിന്ന് പുറത്തുകടക്കാനാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി.

രണ്ടാം ഘട്ട നൂറു ദിന പരിപാടി ഡിസംബര്‍ ഒമ്പതിന് ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. 5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും, 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

ജനുവരി ഒന്ന് മുതല്‍ ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് 1500 രൂപയാക്കും. സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത 4 മാസം കൂടി റേഷന്‍ കടകള്‍ വഴി നല്‍കും. 80 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പൂര്‍ത്തീകരിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ടാംഘട്ട നൂറുദിന പരിപാടിയിലൂടെ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കും. 20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായി ഉയര്‍ത്തും. 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi Vijayan Announce Second Phase Of 100 Days Programme

Related Stories

No stories found.
logo
The Cue
www.thecue.in