'കള്ള് കുടിക്കുന്നത് കൊണ്ട് കള്ളന്‍ എന്ന് വിളിക്കുമായിരിക്കും, സത്യത്തില്‍ രാജു വിശുദ്ധനാണ്'; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

'കള്ള് കുടിക്കുന്നത് കൊണ്ട് കള്ളന്‍ എന്ന് വിളിക്കുമായിരിക്കും, സത്യത്തില്‍ രാജു വിശുദ്ധനാണ്'; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിക്കൊണ്ടുള്ള സിസ്റ്റര്‍ അഭയകൊലപാതക കേസ് വിധിയില്‍ പ്രതികരണവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കേസിലെ മുഖ്യസാക്ഷി രാജുവിനെ അഭിനന്ദിച്ചുക്കൊണ്ടുള്ളതായിരുന്നു പോസ്റ്റ്.

'കള്ള്' കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ 'കള്ളന്‍ ' എന്ന് വിളിക്കാമായിരിക്കും... സത്യത്തില്‍ രാജു വിശുദ്ധനാണ്. Salute', ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"കള്ള്" കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ "കള്ളൻ " എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്. Salute

Posted by Geevarghese Coorilos on Tuesday, December 22, 2020

സിസ്റ്റര്‍ അഭയ കേസില്‍ നിര്‍ണായക സാക്ഷിയായിരുന്നു രാജു. കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും, സിസ്റ്റര്‍ സെഫിയെയും സംഭവ ദിവസം രാത്രി കോണ്‍വെന്റില്‍ വെച്ച് കണ്ടുവെന്ന് രാജു വെളിപ്പെടുത്തിയിരുന്നു. കുറ്റം ഏറ്റെടുക്കാന്‍ കോടികള്‍ വാഗ്ദാനം ചെയ്‌തെന്നും, മര്‍ദ്ദിച്ചുവെന്നും രാജു പറഞ്ഞിരുന്നു.

Geevarghese Coorilos About Abhaya Case

Related Stories

The Cue
www.thecue.in