'ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെ'; അംഗീകരിക്കാന്‍ കഴിയാത്ത നിലപാടെന്ന് ബി.ജെ.പി സംസ്ഥാനനേതൃത്വം

'ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെ'; അംഗീകരിക്കാന്‍ കഴിയാത്ത നിലപാടെന്ന് ബി.ജെ.പി സംസ്ഥാനനേതൃത്വം

ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം. നിലവില്‍ ബി.ജെ.പി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധം ഉയര്‍ത്തുന്ന രീതി ശരിയല്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരുടെ നിലപാട്.

ആര്‍.എസ്.എസ് സംസ്ഥാന ഘടകത്തെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയുമാണ് സംസ്ഥാന ഘടകം നിലപാട് അറിയിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടിപ്പോലും പ്രവര്‍ത്തിക്കാത്തതിന് ന്യായീകരണമില്ലെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒറ്റക്കെട്ടായി പോകണമെന്നും പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടും ശോഭ സുരേന്ദ്രന്‍ ചെവിക്കൊണ്ടില്ല. തനിക്കെതിരെയെന്ന് മാധ്യമങ്ങള്‍ പറയുന്ന എം.ടി.രമേശും പി.കെ.കൃഷ്ണദാസും അടക്കം തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങിയെന്നും സംസ്ഥാനഘടകം ചൂണ്ടിക്കാണിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in