യു.പി സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി സുപ്രീംകോടതി; ഡോ.കഫീല്‍ ഖാനെ മോചിപ്പിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചു

യു.പി സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി സുപ്രീംകോടതി; ഡോ.കഫീല്‍ ഖാനെ മോചിപ്പിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചു

ദേശീയ സുരക്ഷാ നിയമ (എന്‍.എസ്.എ) പ്രകാരം ജയില്‍ അടച്ച ഡോ.കഫാല്‍ ഖാനെ മോചിപ്പിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി ശരിവെച്ച് സുപ്രീംകോടതി. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി. ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

കഫീല്‍ ഖാനെ ജയിലില്‍ അടച്ച നടപടി നിയമവിരുദ്ധമാണെന്നും, അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും സെപ്റ്റംബര്‍ ഒന്നിലെ അലഹബാദ് ഹൈക്കോടതിയുടെ വിധി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് വിധിക്കെതിരെ യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയായിരുന്നു അറസ്റ്റ്. സര്‍വകലാശാലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനും കഫീല്‍ ഖാന്‍ ശ്രമിച്ചുവെന്ന് ഡിസംബര്‍ 13ന് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in