ഫ്‌ളാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവം: ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ മനുഷ്യക്കടത്തിനും കേസ്

ഫ്‌ളാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവം: ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ മനുഷ്യക്കടത്തിനും കേസ്

കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റിന്റെ ഉടമ ഇംതിയാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിനു കേസെടുത്തു. അന്യായമായി വീട്ടുതടങ്കലില്‍ വെച്ചതിനും, ഭീഷണിപ്പെടുത്തി അടിമവേല ചെയ്യിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് പരുക്കേറ്റ കൂഡല്ലൂര്‍ സ്വദേശി കുമാരി ചികിത്സയിലായിരിക്കെ ഞായറാഴ്ചയായിരുന്നു മരിച്ചത്.

പ്രതി ഇംതിയാസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഫ്‌ളാറ്റില്‍ നിന്ന് ഇയാള്‍ മാറിയെന്നും, ഫോണില്‍ കിട്ടുന്നില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം ഫ്‌ളാറ്റുടമയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി കുമാരിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കാഴ്ചയില്ലാത്ത തന്നെ ഫ്‌ളാറ്റുടമയുടെ അടുപ്പക്കാര്‍ വഞ്ചിച്ചുവെന്നും, ചില പേപ്പറുകളില്‍ നിര്‍ബന്ധിച്ച് വിരലടയാളം പതിച്ചു വാങ്ങിയെന്നും കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ പറഞ്ഞു. ഭാര്യയെ ഫ്‌ളാറ്റുടമ വീട്ടുതടങ്കലിലാക്കിയതാണെന്ന ആരോപണവും ശ്രീനിവാസന്‍ ആവര്‍ത്തിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുമാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കുമാരിയുടെ സഹോദരന്‍ പരാതി നല്‍കിയിട്ടുണ്ട്. കുമാരിയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in