നടിയെ ആക്രമിച്ച കേസ്: വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

നടിയെ ആക്രമിച്ച കേസ്: വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും, ഇത് ജഡ്ജിയുടെ മനോവീര്യം കെടുത്തുമെന്നും ഹര്‍ജി പരിഗണിച്ച കോടതി പറഞ്ഞു.

വിചാരണ കോടതി വിവേചനപരമായി പെരുമാറുന്നുവെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. വിചാരണ കോടതി വിധിയോട് എതിര്‍പ്പെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in