'കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല', കേരളം നടപ്പാക്കില്ലെന്ന് പറയുന്നത് കയ്യടിക്ക് വേണ്ടിയെന്ന് പ്രകാശ് ജാവദേക്കര്‍

'കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല', കേരളം നടപ്പാക്കില്ലെന്ന് പറയുന്നത് കയ്യടിക്ക് വേണ്ടിയെന്ന് പ്രകാശ് ജാവദേക്കര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. തീവ്ര ഇടതുപക്ഷവും ഖലിസ്ഥാനികളുമാണ് സമരത്തില്‍ നിന്ന് നേട്ടമുണ്ടാക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയ്യാറാണ്, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മറ്റ് നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി വേറെയും ആളുകള്‍ രംഗത്തുവരാമെന്നും പ്രകാശ് ജാവദേക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് പരിഗണനയിലില്ല. സര്‍ക്കാരിന് പിടിവാശിയില്ല. നിയമത്തിന്റെ ഓരോ ക്ലോസും ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചതാണ്. ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഈ നിയമം വേണം. കോണ്‍ഗ്രസും ശിരോമണി അകാലിദളും ആംആദ്മി പാര്‍ട്ടിയും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കേരളത്തില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് പറയുന്നത് കയ്യടിക്ക് വേണ്ടിയാണ്. സംസ്ഥാനങ്ങള്‍ക്ക് ചില അധികാരങ്ങളുണ്ട് അധികാര പരിധിയില്‍ വരാത്ത കാര്യങ്ങളുമുണ്ട്. അവര്‍ക്ക് അത് നന്നായി അറിയാം', പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Prakash Javadekar About Farm Law

Related Stories

No stories found.
logo
The Cue
www.thecue.in