'സ്പീക്കര്‍ സ്വര്‍ണക്കടത്തിന് സഹായം ചെയ്തു', വിദേശ യാത്രകള്‍ ദുരൂഹമെന്ന് കെ.സുരേന്ദ്രന്‍

'സ്പീക്കര്‍ സ്വര്‍ണക്കടത്തിന് സഹായം ചെയ്തു', വിദേശ യാത്രകള്‍ ദുരൂഹമെന്ന് കെ.സുരേന്ദ്രന്‍

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കടത്തിന് സഹായം ചെയ്‌തെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവടക്കം അഴിമതിയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 'കോണ്‍ഗ്രസിന് അഴിമതിയെ നേരിടാനുള്ള ത്രാണിയില്ല. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് അഴിമതിക്ക് ഉപയോഗിക്കുന്നതെന്നതില്‍ മുഖ്യ തെളിവാണ് പാലാരിവട്ടം പാലം. അതില്‍ മുഖ്യപ്രതി യു.ഡി.എഫ് ആണ്.

പാലാരിവട്ടം കേസ് ശരിയായി അന്വേഷിച്ചാല്‍ മുസ്ലീം ലീഗിലെയും കോണ്‍ഗ്രസിലെയും പല ഉന്നത നേതാക്കളും പ്രതിയാകും. പ്രതിപക്ഷ നേതാവ് ബാര്‍കോഴ കേസില്‍ കൈക്കൂലി വാങ്ങിയ കാര്യം കൊടുത്ത ആളുകള്‍ തന്നെ പറയുകയാണ്. കേരളത്തിലെ യു.ഡി.എഫ് നേതാക്കളില്‍ അഴിമതി ആരോപണം നേരിടാത്തവരുടെ എണ്ണം കുറവാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഔദാര്യം കൊണ്ടാണ് കെ.ബാബു രക്ഷപ്പെട്ടുനില്‍ക്കുന്നത്. പരസ്പരം അഴിമതി നടത്തുന്നത് മറച്ചുവെക്കുകയും, കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് കേരളത്തില്‍. ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ നടക്കുന്നത്', അഴിമതിക്കാരെ ജനങ്ങള്‍ ശിക്ഷിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in