പ്രതിഷേധം ശക്തമായി; കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് അമിത്ഷാ, വൈകിട്ട് 7ന് അടിയന്തര ചര്‍ച്ച

പ്രതിഷേധം ശക്തമായി; കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് അമിത്ഷാ, വൈകിട്ട് 7ന് അടിയന്തര ചര്‍ച്ച

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. ചൊവ്വാഴ്ച വൈകിട്ട് ഏഴിനാണ് ചര്‍ച്ച.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ആരംഭിച്ച സമരം 13 ദിവസം പിന്നിടുകയാണ്. തങ്ങളെ ആഭ്യന്തര മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതായും, ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തികൈത് പറഞ്ഞു. അതേസമയം ഏട്ട് സംഘടനാ നേതാക്കളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ കര്‍ഷകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കര്‍ഷകസമര നേതാക്കളെ ഭിന്നിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന ഭാരത് ബന്ദ് കൂടുതല്‍ ശക്തമായിരുന്നു. ദേശീയ പാതയോരങ്ങളിലും പ്രതിഷേധം ശക്തമാണ്. ബന്ദില്‍ പഞ്ചാബും, ഹരിയാനയും നിശ്ചലമായി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെയും ബന്ദ് കാര്യമായി ബാധിച്ചിരുന്നു.

പ്രതിഷേധം ശക്തമായി; കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് അമിത്ഷാ, വൈകിട്ട് 7ന് അടിയന്തര ചര്‍ച്ച
ഭാരത് ബന്ദിനിടെ ഇടതു നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍; ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു

Related Stories

No stories found.
logo
The Cue
www.thecue.in