'വിവരക്കേട് വിളിച്ച് പറയരുത്'; നെഹ്‌റു ട്രോഫിയെ കുറിച്ച് മുരളീധരന് അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ച് മനസിലാക്കണമെന്ന് ചെന്നിത്തല

'വിവരക്കേട് വിളിച്ച് പറയരുത്'; നെഹ്‌റു ട്രോഫിയെ കുറിച്ച് മുരളീധരന് അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ച് മനസിലാക്കണമെന്ന് ചെന്നിത്തല

കേന്ദ്രസഹമന്ത്രി വി.മുരളീധരനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെഹ്‌റു ട്രോഫി വള്ളംകളി സംബന്ധിച്ച് മുരളീധരന്റെ പ്രസാതാവനയ്ക്കായിരുന്നു ചെന്നിത്തലയുടെ മറുപടി. വി.മുരളീധരന്‍ വിവരക്കേട് വിളിച്ച് പറയരുതെന്നും, അറിയാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ച് മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

'പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വള്ളം തുഴഞ്ഞതുകൊണ്ടാണോ നെഹ്‌റു ട്രോഫി എന്ന പേരിട്ടതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നെഹ്റു ട്രോഫിയെക്കുറിച്ച് മുരളീധരന് അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ചു മനസിലാക്കണം. വിവരക്കേട് വിളിച്ചു പറയരുത്. ഗോള്‍വാള്‍ക്കറുടെ പേര് ഒരു കാരണവശാലും ഇടാന്‍ അനുവദിക്കില്ല. കേരളത്തിലെ ജനങ്ങള്‍ അത് അംഗീകരിക്കില്ല. അതിനേക്കാളും ശശി തരൂരിന്റെ നിര്‍ദേശത്തോടാണ് എനിക്ക് യോജിപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡോക്ടര്‍ പല്‍പ്പുവിന്റെ പേരിടണം', ചെന്നിത്തല പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജവഹര്‍ലാല്‍ നെഹ്‌റു കായികതാരമായിട്ടാണോ വള്ളംകളിക്ക് നെഹ്‌റു ട്രോഫിയെന്ന് പേരിട്ടതെന്നായിരുന്നു വി മുരളീധരന്‍ ചോദിച്ചത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക് സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ആര്‍.എസ്.എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു വി.മുരളീധരന്റെ ചോദ്യം.

'വിവരക്കേട് വിളിച്ച് പറയരുത്'; നെഹ്‌റു ട്രോഫിയെ കുറിച്ച് മുരളീധരന് അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ച് മനസിലാക്കണമെന്ന് ചെന്നിത്തല
'ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരുടെ കത്തില്ലാതെ അപേക്ഷ സ്വീകരിക്കില്ല'; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എം.പി

Related Stories

No stories found.
logo
The Cue
www.thecue.in