'ഇടതിന്റെ രാജ്യസഭാസീറ്റുമായി ശ്രേയാംസ് കുമാര്‍ സംഘപരിവാറിനെ വെള്ളപൂശുന്നു, മാതൃഭൂമിയുടെ ഗോള്‍വാള്‍ക്കര്‍ ന്യായീകരണം ഹീനം'; കുറിപ്പ്

'ഇടതിന്റെ രാജ്യസഭാസീറ്റുമായി ശ്രേയാംസ് കുമാര്‍ സംഘപരിവാറിനെ വെള്ളപൂശുന്നു, മാതൃഭൂമിയുടെ ഗോള്‍വാള്‍ക്കര്‍ ന്യായീകരണം ഹീനം'; കുറിപ്പ്

സംഘപരിവാര്‍ ആശയങ്ങളെ ന്യായീകരിക്കാനുള്ള മാതൃഭൂമി പത്രത്തിന്റെ ശ്രമം ഹീനമെന്ന് എഴുത്തുകാരന്‍ ബോബി തോമസ്. തിരുവനന്തപുരം രാജീവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രത്തിന് മുന്‍ ആര്‍എസ്എസ് മേധാവിയുടെ പേരിടുന്നതിനെ പത്രം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ ജീവനക്കാരന്‍ കൂടിയായ ബോബി തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടറും എല്‍.ഡിഎഫ് രാജ്യസഭാ എം.പിയുമായി ശ്രേയാംസ് കുമാറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം.

'ശ്രേയാംസ് കുമാര്‍ ഇടതുപക്ഷത്തിന്റെ രാജ്യസഭാ സീറ്റ് നേടിയെടുത്തതു കൊണ്ട് മാതൃഭൂമി ഇടതുപക്ഷത്തെ പിന്തുണക്കണമെന്നല്ല. എന്നാല്‍ സംഘപരിവാറിനെ വെള്ളപൂശാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ ദു:ഖകരമാണ്. ഒരു ഭാഗത്ത് ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുകയും മറുഭാഗത്ത് ഗോഡ്‌സേയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ആശയപരമായ ന്യായീകരണം ഉണ്ടാക്കുകയും ചെയ്യുന്നതിനെ കച്ചവടം എന്നല്ല, ഹീനമായൊരു പ്രവര്‍ത്തി എന്നാണ് വിശേഷിപ്പിക്കേണ്ടത്', പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഗോള്‍വല്‍ക്കറുടെ പേര് ഒരു പൊതു സ്ഥാപനത്തിനു നല്‍കുന്നതു സംബന്ധിച്ച് മാതൃഭൂമി പത്രത്തിലെ ചര്‍ച്ച വായിച്ചപ്പോള്‍ സംഘപരിവാറിന്റെ ആശയങ്ങളെ ന്യായീകരിക്കാന്‍ അവര്‍ ശ്രമം നടത്തുന്നതായാണ് തോന്നിയത്. ശ്രേയാംസ് കുമാര്‍ ഇടതുപക്ഷത്തിന്റെ രാജ്യസഭാ സീറ്റ് നേടിയെടുത്തതു കൊണ്ട് മാതൃഭൂമി ഇടതുപക്ഷത്തെ പിന്തുണക്കണമെന്നല്ല. എന്നാല്‍ സംഘപരിവാറിനെ വെള്ളപൂശാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ ദു:ഖകരമാണ്. ഒരു ഭാഗത്ത് ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുകയും മറുഭാഗത്ത് ഗോഡ്‌സേയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ആശയപരമായ ന്യായീകരണം ഉണ്ടാക്കുകയും ചെയ്യുന്നതിനെ കച്ചവടം എന്നല്ല, ഹീനമായൊരു പ്രവര്‍ത്തി എന്നാണ് വിശേഷിപ്പിക്കേണ്ടത്.

രണ്ടുപേരെക്കൊണ്ട് ദുര്‍ബലമായ വാദങ്ങള്‍ അവതരിപ്പിച്ച് സംഘ പരിവാര്‍ വക്താവിന് അതിനു മറുപടി നല്‍കി വിജയിയാകാനുള്ള അവസരം നല്‍കി, തങ്ങള്‍ ഗാന്ധിജിയുടെ പിന്‍തുടര്‍ച്ചക്കാരല്ല, ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ പിന്തുണക്കാരാണെന്ന് മാതൃഭൂമി ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. ഈ ചര്‍ച്ച ആസൂത്രണം ചെയ്യപ്പെട്ടതു തന്നെ അത്തരമൊരു ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്. ഗോഡ്സെയെപ്പറ്റിയും ഇന്ന് രണ്ടഭിപ്രായമുണ്ട്. ഗോഡ്സെയെപ്പറ്റി രണ്ടഭിപ്രായങ്ങള്‍ അവതരിപ്പിച്ച് വര്‍ഗ്ഗീയ ഭീകരനായ ഗോഡ്‌സെ മഹാനായിരുന്നു എന്ന് ചര്‍ച്ചയിലൂടെ വരുത്തി തീര്‍ക്കാന്‍ മാതൃഭൂമി പത്രാധിപര്‍ ഇനി മടിക്കുമെന്ന് കരുതേണ്ട. അല്ലെങ്കില്‍ ഗോഡ്‌സെയും ഗോള്‍വല്‍ക്കറും തമ്മിലുളള വ്യത്യാസമെന്താണ്? ഗാന്ധിജിയെ വധിക്കാന്‍ ആദ്യം അവസരം കിട്ടിയത് ഗോഡ്‌സെയ്ക്കാണെന്നു മാത്രം. മറ്റെല്ലാത്തിലും രണ്ടു പേരും തുല്യരാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗോള്‍വല്‍ക്കറുടെ വിചാരധാര എന്ന കൃതി ശ്രേയാംസ് കുമാറും മാതൃഭൂമി പത്രാധിപരും വായിക്കുകയും സത്യസന്ധമായി വിലയിരുത്തുകയും ചെയ്താല്‍ അവര്‍ ഇങ്ങനെയൊരു ന്യായീകരണ ശ്രമത്തിനൊരുങ്ങുമായിരുന്നോ? അതോ കച്ചവടം എന്നത് അത്ര തരംതാണ ഒരു കാര്യമായി മാറിക്കഴിഞ്ഞു എന്നാണോ? ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരുന്ന, രാജ്യത്തിന്റെ ഒരു പ്രധാന ശത്രുവായിരുന്നു ഗോള്‍വല്‍ക്കര്‍ എന്നു തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാത്തതെന്താണ്? മുസ്ലിങ്ങള്‍ , ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങിയവര്‍ക്കെതിരെ വിഷലിപ്തമായ ആക്രോശങ്ങള്‍ നടത്തി അവരെ ഇല്ലായ്മ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ അണികളെ ബോധ്യപ്പെടുത്തുന്ന വിചാരധാര പോലൊരു കൃതി എഴുതാന്‍ കൊടുംഭീകരനായ ഒരു വര്‍ഗ്ഗീയവാദിക്കു മാത്രമേ കഴിയൂ.

വര്‍ഗ്ഗീയതയെ വിഷം പോലെ അകറ്റി നിര്‍ത്തുന്ന ഒരു മാധ്യമ സംസ്‌കാരം, ഗാന്ധിജിയുമായുളള ബന്ധത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന മാതൃഭൂമിയില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രമാണ്. അതിനു വിപരീതമായി അവര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ പത്രം തന്നെ എന്തിനു വായിക്കണം എന്ന് ചിന്തിച്ചു പോകുന്നതും സ്വാഭാവികം മാത്രമാണ്. കേരളത്തിലുളള ഒരു പൊതു സ്ഥാപനത്തിന് ഗോള്‍വല്‍ക്കര്‍ എന്ന വര്‍ഗ്ഗീയവാദിയുടെ പേരു നല്‍കുമ്പോള്‍ , അപമാനഭാരത്താല്‍ ഒരോ കേരളീയന്റെയും ശിരസ്സ് താണുപോകുന്നുമുണ്ട്.'

Related Stories

No stories found.
logo
The Cue
www.thecue.in