'വര്‍ഗീയതയെന്ന രോഗം പോഷിപ്പിച്ചതല്ലാതെ ഗോള്‍വാള്‍ക്കറിന്റെ സംഭാവനയെന്ത്'; ഡോ. പല്‍പ്പുവിന്റെ പേരിടണമെന്ന് ശശി തരൂര്‍

'വര്‍ഗീയതയെന്ന രോഗം പോഷിപ്പിച്ചതല്ലാതെ ഗോള്‍വാള്‍ക്കറിന്റെ സംഭാവനയെന്ത്'; ഡോ. പല്‍പ്പുവിന്റെ പേരിടണമെന്ന് ശശി തരൂര്‍

വര്‍ഗീയതയെന്ന രോഗത്തെ പോഷിച്ചതല്ലാതെ ശാസ്ത്രത്തിന് ഗോള്‍വാള്‍ക്കറിന്റെ സംഭാവനയെന്താണെന്ന് തിരുവനന്തപുരം എംപി ഡോ.ശശി തരൂര്‍ ചോദിച്ചു. ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും അതിനായി ഫണ്ട് നീക്കിവെയ്ക്കുകയും ചെയ്ത വ്യക്തിയാണ് രാജീവ് ഗാന്ധി. ബിജെപിക്ക് അങ്ങനത്തെ ഐക്കണുകളൊന്നുമില്ലേ? 1966 ലെ ഒരു പ്രസംഗത്തില്‍ ശാസ്ത്രത്തെക്കാള്‍ മതത്തിന്റെ മേധാവിത്വം ഉറപ്പിച്ച, വര്‍ഗീയ ചിന്താഗതിയുള്ള, ഹിറ്റ്ലര്‍ ആരാധകന്റെ പേരാണോ ഈ സെന്ററിന് നല്‍കേണ്ടതെന്നും ശശി തരൂര്‍ ചോദിക്കുന്നു.

'വര്‍ഗീയതയെന്ന രോഗം പോഷിപ്പിച്ചതല്ലാതെ ഗോള്‍വാള്‍ക്കറിന്റെ സംഭാവനയെന്ത്'; ഡോ. പല്‍പ്പുവിന്റെ പേരിടണമെന്ന് ശശി തരൂര്‍
രാജീവ് ഗാന്ധി ബയോടെക് സെന്ററിന്റെ രണ്ടാം കാമ്പസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കി കേന്ദ്രമന്ത്രി

ഞാന്‍ ഡോ. പല്‍പ്പുവിന്റെ പേര് നിര്‍ദേശിക്കുന്നു. 1863 ല്‍ തിരുവനന്തപുരത്ത് പിറവിയെടുത്ത, പ്രശസ്ത ബാക്ടീരിയോളജിസ്റ്റും സാമൂഹ്യപരിഷ്‌കര്‍ത്താവുമാണ്. കാംബ്രിഡ്ജ് സര്‍വകലാശയില്‍ നിന്ന് സിറം തെറാപ്പിയിലും ട്രോപ്പിക്കല്‍ മെഡിസിനിലും വൈദഗ്ധ്യം നേടിയ വ്യക്തി. വാക്‌സിന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറും റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഫെല്ലോയുമായിരുന്നു- ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ആര്‍ജിസിബി രണ്ടാം ക്യാമ്പസിന് വംശീയവാദിയായ ഗോള്‍വള്‍ക്കറിന്റെ പേരിന് പകരം നവോത്ഥാന നായകനും ആരോഗ്യരംഗത്തെ വിദഗ്ധനുമായിരുന്ന ഡോ. പല്‍പ്പുവിന്റെ പേരാണ് നല്‍കേണ്ടതെന്ന് സിപിഐ നേതാവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്‌നാകരനും ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം രാജീവ് ഗാന്ധിയുടെ തന്നെ പേര് നിലനിര്‍ത്തണമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്റ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും കാമ്പസ് അറിയപ്പെടുകയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. രാജീവ്ഗാന്ധി സെന്ററിന്റെ ആറാമത് അന്താരാഷ്ട്ര ശാസ്ത്ര മേളയുടെ ആമുഖ പരിപാടിക്കായി നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു പരാമര്‍ശം.

RGCB Second Campus Should be named after Dr Palpu : Dr.Shashi Tharoor

Related Stories

No stories found.
logo
The Cue
www.thecue.in