ശബരിമലയില്‍ നിലപാട് മാറ്റി സര്‍ക്കാര്‍; 50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് അനുമതിയില്ലെന്ന് വെബ്‌സൈറ്റ്

ശബരിമലയില്‍ നിലപാട് മാറ്റി സര്‍ക്കാര്‍; 50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് അനുമതിയില്ലെന്ന് വെബ്‌സൈറ്റ്

അമ്പത് വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ്. ദര്‍ശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതലാണ് പുതിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചത്. ദര്‍ശനത്തിനായി ബുക്ക് ചെയ്യുന്നതിനുള്ള നിര്‍ദേശത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റം.

യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ 50 വയസിന് താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതിനുശേഷം ഇതാദ്യമായാണ് 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് പശ്ചാത്തലത്തില്‍ 65 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ദര്‍ശനം അനുവദിക്കില്ലെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.

Related Stories

No stories found.