'ശബരിമലയിലെത്തിച്ച് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു', സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വേട്ടയാടുന്നുവെന്ന് ബിന്ദുഅമ്മിണി

'ശബരിമലയിലെത്തിച്ച് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു',  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വേട്ടയാടുന്നുവെന്ന് ബിന്ദുഅമ്മിണി

ഇനി ശബരിമലയിലേക്കില്ലെന്ന് വ്യക്തമാക്കി ബിന്ദു അമ്മിണി. ചിലര്‍ തന്നെ തെറിവിളിച്ചും പ്രകോപിപ്പിച്ചും വീണ്ടും ശബരിമലയിലെത്തിക്കാനും, തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനും ശ്രമിക്കുകയാണെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ബിന്ദു അമ്മിണി പറഞ്ഞു.

സുപ്രീംകോടതി നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. ഹിന്ദുത്വത്തിന്റെ പേരില്‍ സംഘപരിവാര്‍ തെരുവില്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ ശബരിമല സ്ത്രീദര്‍ശനം അനിവാര്യമാണെന്ന് തോന്നി. അന്ന് മുതല്‍ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിരന്തരം വേട്ടയാടുകയാണെന്നും ബിന്ദു അമ്മിണി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തനിക്കെതിരെ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ ഉള്‍പ്പടെ പൊലീസ് നടപടി എടുക്കുന്നില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു. സമൂഹമാധ്യമം വഴിയും ഫോണിലൂടെയും വധഭീഷണിയും, തന്റേതെന്ന പേരില്‍ ചിലര്‍ വ്യാജ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുകയുമാണ്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും, പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. തനിക്കെതിരെ വധഭീഷണി മുഴക്കിയവരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രമാരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in