'കൊവിഡ് വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക്'; അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

'കൊവിഡ് വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക്'; അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി. കേന്ദ്ര സര്‍ക്കാരിനോടാണ് അനുമതി തേടിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യക്കാക്കുന്നതിനായാണ് നീക്കമെന്നും സി.ഇ.ഒ ആദാര്‍ പൂനാവാല അറിയിച്ചു.

വാക്‌സിന്‍ രണ്ടാഴ്ചക്കകം രാജ്യത്തിനകത്ത് വിതരണം ചെയ്യാന്‍ നടപടി പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചതിന് പിന്നാലെ അദാര്‍ പൂനാവാല പറഞ്ഞു. വാക്‌സിന്‍ വിതരണം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇന്ത്യയിലായിരിക്കും വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുക. പിന്നീട് മാത്രമാകും മറ്റു രാജ്യങ്ങളില്‍ വിതരണം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്സിന്‍ നിര്‍മാണത്തിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാക്സിന്‍ ഉത്പാദനത്തെ സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. ഓക്‌സ്‌ഫോഡില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാകും മറ്റുകാര്യങ്ങളെന്നും അദ്ദേഹം അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഷീല്‍ഡ് എന്ന പേരിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്‌സിന്‍ അറിയപ്പെടുന്നത്. ഫെബ്രുവരിയോടെ 10-15 ദശലക്ഷം ഡോസ് വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യം. നിലവില്‍ അഞ്ച് വാക്സിനുകളാണ് ഇന്ത്യയില്‍ അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in